ദേശീയ ജൂനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കള്‍

കേരളം ജേതാക്കൾ ദേശീയ ജൂനിയർ സ്‌കൂൾ ഫുട്ബോൾ (അണ്ടർ 17 ആൺകുട്ടികൾ) ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ. ആൻഡമാനിലെ പോർട്ട് ബ്ലെയർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കേരളം  ലക്ഷദ്വീപിനെ 4-0 പരാജയപ്പെടുത്തി.

ക്യാപ്റ്റൻ മുഹമ്മദ് റിഷാദ് ഒരു ഗോളും വൈസ് ക്യാപ്റ്റൻ അവിനാശ് രണ്ടു ഗോളും ഗാഡ്സൺ ചെറിയാൻ  ഒരു ഗോളും  നേടി. വിജയികൾക്ക് ആൻഡമാൻ ഡെപ്യൂട്ടി കമ്മീഷണർ നിഖിൽ കുമാർ ഐഎഎസ് ട്രോഫി നൽകി. ടോപ് സ്കോററായി അവിനാശിനെയും ( 15 ഗോൾ) മികച്ച ഗോൾകീപ്പറായി അഷ്ണവിനെയും  തിരഞ്ഞടുത്തു

ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് കോച്ച് മൊറയൂരുകാരൻ കെ. മൻസൂർ അലി പരിശീലിപ്പിച്ച കേരള ടീം ആധികാരികമായാണ് കിരീടം സ്വന്തമാക്കിയത്. മുൻപ് നിരവധി തവണ സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച ചേലേമ്പ്ര സ്കൂളിനെ പരിശീലിപ്പിച്ച കോച്ച് കൂടിയാണ് മൻസൂർ. 18 അംഗ കേരള ടീമിൽ ഒൻപതുപേരും മലപ്പുറത്തുനിന്നുള്ളവരാണ്.

ടൂർണമെന്റിൽ ഇതുവരെ ഒരുഗോൾ മാത്രമാണ് കേരള ടീം വഴങ്ങിയത്. ഫൈനലിൽ ഉൾപ്പടെ 36 ഗോളുകൾ എതിരാളികൾക്ക് നൽകി. ഗ്രൂപ്പ് റൗണ്ടിൽ ഉത്തർപ്രദേശിനെതിരേയാണ് കേരളം ഒരു ഗോൾ വഴങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!