എൻ.സി.പി.തിക്കോടി മണ്ഡലം കമ്മിറ്റി കെ.വി.നാണുവിനെ അനുസ്മരിച്ചു


എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റ് മേലടി C.H.C. വികസന സമിതി അംഗം എന്നീ നിലകളിലും തിക്കോടിയിലെ സമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.വി.നാണു വിന്റെ ഒന്നാം ചരമവാർഷികം എൻ.സി.പി.തിക്കോടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തിക്കോടി ടൗണിലെ N. H. അടിപ്പാത സമര പന്തലിൽനടന്ന അനുസ്മരണ സമ്മേളനം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി. ജില്ലാ ജന: സെക്രട്ടറി കെ.ടി.എം.കോയ അനുസ്മരണ പ്രഭാഷണം നടത്തി.

ആർ.വിശ്വൻ, സന്തോഷ് തിക്കോടി, എം.കെ.പ്രേമൻ, ഉമ്മർ അരിക്കൽ, മുരളീധരൻ കോയിക്കൽ ,ഇ.ശശി,ടി.കെ.രഗ്മാംഗദൻ മാസ്റ്റർ, കെ.വി.സുരേഷ്, ഇ.കെ സുകുമാരൻ, ഇ.എസ്. രാജൻ, കെ.കെ.ശ്രീഷു മാസ്റ്റർ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, എ.വി.ബാലകൃഷ്ണൻ, രവീന്ദ്രൻ എടവനകണ്ടി, പി.വി. സജിത്ത്, എ.വൽസരാജ് എന്നിവർ സംസാരിച്ചു.

തിക്കോടി N.H. അടിപ്പാത സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന കെ.വി. നാണു അടിപ്പാതക്കു വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോളായിരുന്നു തിക്കോടി ടൗണിൽ വെച്ച് ബൈക്ക് തട്ടി മരണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!