ആള്‍ ഇന്ത്യാ എല്‍.ഐ.സി. ഏജന്‍സ് ഫെഡറേഷന്‍ വാര്‍ഷിക സംമ്മേളനം കൊയിലാണ്ടിയില്‍ നടന്നു

കൊയിലാണ്ടി: ആള്‍ ഇന്ത്യാ എല്‍.ഐ.സി. ഏജന്‍സ് ഫെഡറേഷന്‍ വാര്‍ഷിക സംമ്മേളനം വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയതു. പ്രസിഡന്റ് സി.പി. അജിത അദ്ധ്യക്ഷയായി.

കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിവിഷന്‍ ട്രഷറര്‍ കെ.വി.ഷാജി മുഖ്യപ്രഭാഷണം നടത്തി. മത്സര പരീക്ഷകളിലും എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഫെഡറേഷന്‍ അംഗങ്ങളുടെ കുട്ടികളെയും , എല്‍.ഐ.സി യില്‍ ഈ വര്‍ഷം MDRT ആയ മുരളിധരന്‍ മൂത്താട്ടില്‍, ടി. രാജശ്രി, പി.കെ. ബിന്ദു എന്നിവരെയും കഴിഞ്ഞ വര്‍ഷം ബിസ്സിനസ്സ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴചവെച്ചവരായ ടി.പി.ചന്ദ്രിക, കെ.പി. ശിവാനന്ദന്‍ എന്നിവരെയും ആദരിച്ചു.

ജില്ലാ പ്രസിഡന്റ്. കെ.പി.കരുണാകരന്‍, ജില്ലാ ട്രഷറര്‍ ജി.രാജേഷ്ബാബു, .എo കെ. ത്യാഗരാജന്‍, എന്‍ കെ രമേഷ് , ശശി.ഒ, എ.പി.നാരായണന്‍, സി.എം പ്രമീള, ടി.രാജശ്രീ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.പി. പ്രേമയെ പ്രസിഡന്റ് ആയും എം.എസ് സുനില്‍കുമാര്‍ സെക്രട്ടറിയും വി.കെ.ശശിധരനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!