മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 24 – 25 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്യക്ഷത വഹിച്ചു.

ഡി.പി.സി. സര്‍ക്കാര്‍ നോമിനി എ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി. പി രാജേഷ് അരിയില്‍ ആമുഖ പ്രഭാഷണം നടത്തി.

പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്‍.കെ. സത്യന്‍, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, അസി.സെക്രട്ടരി കെ.ആര്‍. ശ്രീലേഖ , ജൂനിയര്‍ സൂപ്രണ്ട് വി.വി. പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിക്രം, വെററിനറി ഓഫിസര്‍ ഡോ.ഇ.കെ. പ്രീത, കൃഷി ഓഫിസര്‍ അപര്‍ണ്ണ , പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍, സല്‍നാ ലാല്‍, വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ , സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, വി.പി.രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, മെമ്പര്‍മാരായ കെ.കെ. നിഷിത, എ.പി. രമ്യ എന്നിവര്‍ സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!