നാഷണൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മധ്യപ്രദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഫൈനലിൽ കടന്നു





നാഷണൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മധ്യപ്രദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഫൈനലിൽ കടന്നു,
കേരളത്തിനുവേണ്ടി വൈസ് ക്യാപ്റ്റൻ അവിനാശ് രണ്ടു ഗോളും ക്യാപ്റ്റൻ റിഷാദ് മുഹമ്മദ്, അതീന്ദ്രൻ എന്നിവർ ഓരോ ഗോളും നേടി.
നാളെ വെള്ളിഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ലക്ഷദ്വീപാണ് കേരളത്തിന്റെ എതിരാളി, ക്വാർട്ടർ ഫൈനലിൽ മണിപ്പൂരിനെ പരാജയപ്പെടുത്തിയ പഞ്ചാബിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അട്ടിമറിച്ചു ലക്ഷദ്വീപ് ഫൈനലിൽ എത്തിയത്.








