കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബിന് സ്വീകരണം നല്‍കി

ചേമഞ്ചേരി: അഴിമതിക്കും ദുര്‍ഭരണത്തിനും പോലീസ് ഗുണ്ടാ തേര്‍വാഴ്ചക്കുമെതിരെ തിരുവനന്തപുരം ഡി ജി പി ഓഫീസിലേക്ക് കെ എസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് ഒന്‍പത് ദിവസം ജയില്‍വാസം അനുഭവിച്ചു നാട്ടില്‍ തിരിച്ചെത്തിയ കെ എസ് യു സംസ്ഥാന സമിതി അംഗം എ. കെ. ജാനിബിന് ചേമഞ്ചേരി, കാപ്പാട് മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി കാപ്പാട് സ്വീകരണം നല്‍കി.

പൊതുയോഗം എന്‍ എസ് യു ദേശീയ ജനറല്‍ സെക്രട്ടറി കെ. എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കാപ്പാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് മനോജ് കാപ്പാട് അധ്യക്ഷതവഹിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി. പി. അബ്ദുള്‍ റഷീദ്, ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കിഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഷബീര്‍ ഇളവനകണ്ടി, സത്യനാഥന്‍ മടഞ്ചേരി, വിജയന്‍ കണ്ണഞ്ചേരി, ഷാജി തോട്ടോളി, കെ. എം. ദിനേശന്‍, എ. ടി. ബിജു, എ. സി. രാമദാസ്, അനില്‍ പാണലില്‍, എന്നിവര്‍ സംസാരിച്ചു. ഷഫീര്‍ കാഞ്ഞിരോളി, റംഷി കാപ്പാട്, അസീം വെങ്ങളം, കെ പി അനൂപ്, കെ എം ആദര്‍ശ്, എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!