കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു



കൊയിലാണ്ടി: കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് കെ.സി.ഗോപാലന്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് ജില്ലാ കമ്മറ്റി യോഗം നടന്നു. സെക്രട്ടറി ടി.ഹരിദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രഷറര്‍ ഒ.എം.രാജന്‍ വരവുചെലവു കണക്കവതരിപ്പിച്ചു. ടി.കെ.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പുതിയ ഇന്ത്യ- ജനാധിപത്യ മതേതരമൂല്യങ്ങളും ബഹുസ്വരതയും എന്ന വിഷയത്തെ ആസ്പദമാക്കി കെ.പി.സി.സി. സെക്രട്ടറി നൗഷാദലി അരീക്കോട് വിഷയം അവതരിപ്പിച്ചു.
കെ.പി.സി.സി. മെമ്പര്‍ സി.വി.ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹ്മാന്‍ അധ്യക്ഷനായി. വി.സദാനന്ദന്‍ സ്വാഗതവും എം.വാസന്തി നന്ദിയും പറഞ്ഞു. അനുമോദന സദസ്സില്‍ കെ.സുബ്രഹ്മണ്യന്‍ അധ്യക്ഷനായി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്.പി.എ അംഗങ്ങളായ കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ അനുമോദിച്ചു. പി.പി.രാജു സ്വാഗതവും ഒ.എം ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.










