ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സെമിനാര്‍ കനത്തില്‍ ജമീലാ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീല എം ധനകാര്യ വിശകലനം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്ധ്യഷിബു കരട് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് ആസൂത്രണം സമിതി ഉപാധ്യക്ഷന്‍ ടി പി മുരളീധരന്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ അബ്ദുല്‍ ഹാരിസ്, അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മോഹനന്‍ സി വി തുടങ്ങിയവര്‍ സംസാരിച്ചു.