പേരക്ക ബുക്സ് സംസ്ഥാനതല സാഹിത്യക്യാമ്പ് എഴുത്തുപുര സമാപിച്ചു
ചേമഞ്ചേരി: പേരക്ക ബുക്സ് സംഘടിപ്പിച്ച രണ്ടുനാള്‍ നീണ്ട സംസ്ഥാന സാഹിത്യക്യാമ്പ് എഴുത്തുപുര കാപ്പാട് സമാപിച്ചു. വിവിധ ജില്ലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 60 പേരായിരുന്നു ക്യാമ്പ് അംഗങ്ങള്‍. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പേരക്ക മൂന്നാമത് സാഹിത്യ അവാര്‍ഡ് പി.കെ ഗോപി വിതരണം ചെയ്തു.
അബ്ദുല്ല പേരാമ്പ്ര, സിബിജോണ്‍ തൂവല്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങ് മേലൂര്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷീല, സന്ധ്യഷിബു സംസാരിച്ചു.
തുടര്‍ന്ന് പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കഥയും കവിതയും വന്ന വഴികളിലേക്ക് കെ.എസ് രതീഷ്, വിമീഷ് മണിയൂര്‍, ആര്യാഗോപി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, യു.കെ രാഘവന്‍, ഹക്കീം ചോലയില്‍, ബിനേഷ് ചേമഞ്ചേരി, വിനീത മണാട്ട്, മിഥുന്‍കൃഷ്ണ, മുനീര്‍ അഗ്രഗാമി, മുഖ്താര്‍ ഉദരംപൊയില്‍ എന്നിവര്‍ നയിച്ചു.
അബു ഇരിങ്ങാട്ടിരി മോഡറേറ്ററായി. കഥാ കവിതാ അവലോകനങ്ങളും നടന്നു. വിജയരാഘവന്‍ ചേലിയ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ബിന്ദുബാബു, ആരിഫ അബ്ദുല്‍ ഗഫൂര്‍, കീഴരിയൂര്‍ ഷാജി, കബീര്‍ മുഹസിന്‍, അത്തീഫ് കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി.
പേരക്ക ബുക്സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ സ്വാഗതവും ക്യാമ്പ് കോ ഓഡിനേറ്റര്‍ ഷരീഫ് വി കാപ്പാട് നന്ദിയും പറഞ്ഞു.
രണ്ടാം ദിനത്തില്‍ യു.കെ കുമാരന്‍ കഥാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സോമന്‍ കടലൂര്‍, ശിവദാസ് പൊയില്‍ ക്കാവ്, വി.ടി ജയദേവന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സമാപന സമ്മേളനം ഡോ.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം വിതരണം ചെയ്തു. കീഴരിയൂര്‍ ഷാജി, അനില്‍ കാഞ്ഞിലശ്ശേരി, നൗഫല്‍ പനങ്ങാട്, ഷരീഫ് കാപ്പാട്, ബിന്ദുബാബു എന്നിവര്‍ സംസാരിച്ചു.