കുഞ്ഞു കൂട്ടുകാര്‍ക്ക് സ്‌നേഹാരാമം ഒരുക്കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍



മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ എ യു പി സ്‌കൂളിലെ കുഞ്ഞു കൂട്ടുകാര്‍ക്കായി മനോഹരമായ പൂന്തോട്ടം ‘സ്‌നേഹാരാമം ‘ ഒരുക്കി മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ . ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെ നടന്ന സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഏകദേശം അര ലക്ഷം രൂപ ചിലവ് വരുന്ന സ്‌നേഹാരാമം ഒരുക്കിയത്. കീഴ്പയ്യൂര്‍ എ യൂ പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ സ്‌നേഹാരാമം നാടിന് സമര്‍പ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ വി.പി ശ്രീജ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷാജു സി.എം പദ്ധതി വിശദീകരണം നടത്തി. എസ് എം സി ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര ഉപഹാര സമര്‍പ്പണം നടത്തി. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ബിജു അനത, ഹെഡ് മാസ്റ്റര്‍ രതീഷ് കെ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ സെക്രട്ടറി അനന്‍ സൗരെ നന്ദി പറഞ്ഞു.










