വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറി വയോജന വേദിയും, പി.എസ്.സി. ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. നാടക പ്രവര്‍ത്തകന്‍ അക്ഷയ അശോക് ഉദ്ഘാടനം ചെയ്തു.
കെ. ടി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. മുചുകുന്ന് ഭാസ്‌കരന്‍ വിഷയാവതരണം നടത്തി. ചേനോത്ത് ഭാസ്‌കരന്‍, ഷൈമ പി.വി, കലാമംഗലം കരുണാകരന്‍, പി. രവിന്ദ്രന്‍, അഷിന്‍ ടി.കെ എന്നിവര്‍ സംസാരിച്ചു. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായ ആഘോഷ പരിപാടികളും നടത്തുകയുണ്ടായി.