ലോകഭിന്നശേഷി മാസാചരണം: ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു




സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോകഭിന്നശേഷി മാസാചരണത്തിന് സമാപനം കുറിച്ച് ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു.
കെ സുനിൽ കുമാർ, പി അനീഷ്, സി.ആർ.സി കോർഡിനേറ്റർ കെ നജിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം ടി ഗീത, രക്ഷാകർതൃ സംഘടനാ പ്രതിനിധി പി പി സുമയ്യ എന്നിവർ സംസാരിച്ചു. ബി. ആർ. സി ട്രെയ്നർമാരായ എം. കെ. രാഹുൽ സ്വാഗതവും, സ്പെഷ്യൽ എഡ്യുക്കേറ്റർ പി. കെ. സജിത നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തുചേരലും പുതുവത്സരാഘോഷങ്ങളും നടന്നു. ടി.എസ് ജി.വി എച്ച് എസ് എസ് പയ്യോളി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ കലാപരിപാടികളും പ്രത്യേക പരിഗണന അർഹിക്കുന്ന കൂട്ടുകാരുടെ പരിപാടികളും മജീഷ് കാരയാടിന്റെ നാടൻ പാട്ടും അരങ്ങേറി.










