രാഷ്ട്രീയ പ്രവര്‍ത്തനം പൊതു നന്മയ്ക്കായിരിക്കണം – സലിം മടവൂര്‍

മേപ്പയൂർ : സ്വന്തം കാര്യങ്ങൾക്ക് മൂൻതൂക്കം നോക്കാതെ നാടിന്റെ പൊതു പ്രശ്നങ്ങൾക്ക് മുൻതൂക്കം കൊടുത്തവരാണ് സോഷ്യലിസ്റ്റുകൾ എന്ന് ആർ. ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ അഭിപ്രായപ്പെട്ടു.

കൊഴുക്കലൂരിൽ പ്രമുഖ സോഷ്യലിസ്റ്റും, നാടക പ്രവർത്തകനും, സഹകാരിയുമായ എ എം കുഞ്ഞിരാമന്റെ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.
സ്വാഗത സംഘം ചെയർമാൻ വിജയൻ ലാർവ്വ അദ്ധ്യക്ഷത വഹിച്ചു. പി. ബാലൻ,  പി. മോനിഷ, കെ. എം. ബാലൻ, ബി. ടി. സുധിഷ് കുമാർ, മിനി അശോകൻ, പി. കെ. രതീഷ്, കെ. കെ. നിഷിത, വി. പി. ഷാജി, കെ. എം. പ്രമീഷ്, കെ. ലികേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!