നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നാടകങ്ങള്‍ വഹിച്ച പങ്ക് നിസ്തുലം – കെ വി മോഹന്‍ കുമാര്‍
കൊയിലാണ്ടി: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നാടകങ്ങള്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് കെ. വി. മോഹന്‍ കുമാര്‍ പറഞ്ഞു. കായലാട്ട് രവീന്ദ്രന്‍ കെ. പി. എ. സി. യുടെ 11-ാമത് അനുസ്മരണം – സ്മൃതി 2023 – ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇ. കെ. അജിത് അധ്യക്ഷത വഹിച്ചു. ഗുരുപൂജ അവാര്‍ഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, നാടക പ്രവര്‍ത്തകരായ എം. നാരായണന്‍, എം. കെ. വേലായുധന്‍ എന്നിവരെ ആദരിച്ചു. വി. കെ. രവി, വിത്സന്‍ സാമുവല്‍, പി. വിശ്വന്‍, അലി അരങ്ങാടത്ത് എന്നിവര്‍ സംസാരിച്ചു.
എസ്. സുനില്‍ മോഹന്‍ സ്വാഗതവും രാഗം മുഹമ്മദലി നന്ദിയും പറഞ്ഞു. ചിലങ്ക അവതരിപ്പിച്ച നൃത്ത ശില്‍പം, ദര്‍പണ ഫൈന്‍ ആര്‍ട്ട്‌സ അവതരിപ്പിച്ച ചെപ്പു കിലുക്കുന്ന ചങ്ങാതി എന്ന നാടക ഗാനങ്ങളും അവതരിപ്പിച്ചു.