വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഓഫീസ് കെട്ടിടവും കിണറും സമര്‍പ്പിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിനു വേണ്ടി ക്ഷേത്ര പരിപാലന സമിതി പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടവും കിണറും ക്ഷേത്രത്തിന് സമര്‍പ്പിച്ചു.
നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരിപാലന സമിതി പ്രസിഡന്റ് ഷൈജു പാലോട്ട് താഴ ക്ഷേത്രം പ്രസിഡന്റ് കുറുങ്ങോട്ട് സുനില്‍കുമാറിന് താക്കോല്‍ കൈമാറി.
ഊരാളന്‍ എടമോളി പത്മിനി അമ്മ, സെക്രട്ടറി രാഘവന്‍ തൊടുവയല്‍, പുളിക്കൂല്‍ രാജന്‍, സരോജിനി, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.