തണല്‍ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം

 

ചേമഞ്ചേരി: തണല്‍ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും വാര്‍ഷിക ആഘോഷവും നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തണല്‍ പ്രസിഡണ്ട് അഹമ്മദ് കോയ വലീദ് വില്ല അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മര്‍വാന്‍ മുനവ്വര്‍ സെന്ററിന്റെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, ബഷീര്‍ ടി.ടി , മുസ്തഫ , ഗീതാനന്ദന്‍, ആയിഷ നാസര്‍, ശിവാനന്ദന്‍ , സുലൈഖ അബൂട്ടി , തണല്‍ ജനറല്‍ സെക്രട്ടറി സാദിഖ് ടി.വി സുറുമ, ദിവ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!