ഭിന്നശേഷി മേഖലയില്‍ മികച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു
ഭിന്നശേഷി മേഖലയില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഉള്ള അവാര്‍ഡുകള്‍ കോഴിക്കോട് സാമൂഹ്യനീതി വകുപ്പ് കോംപ്ലക്‌സിലെ ജന്റര്‍ പാര്‍ക്കില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു.
ഭിന്നശേഷി പുനരധിവാസ മേഖലയില്‍ മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച്ച് സെന്റര്‍ {നിയാര്‍ക്ക്} കൊയിലാണ്ടിയും, മികച്ച ജില്ലാ പഞ്ചായത്ത് ആയി കോഴിക്കോട് ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട വടകര ബ്ലോക്കും പഞ്ചായത്തും അവാര്‍ഡുകള്‍ മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.
സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടര്‍എച്ച് ദിനേശന്‍ ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍എസ് എച്ച് പഞ്ചാപകേശന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.