കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ സിഐടിയു ഏരിയാ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.
വി വി രമേശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പി കുഞ്ഞമ്മദ്, പ്രസിഡന്റ് എന്‍ ടി സജിമോള്‍, ട്രഷറര്‍ എം എം സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദീപേഷ് എംപി അധ്യക്ഷനായി.
പുതിയ ഭാരവാഹികളായി വി വി രമേശന്‍ (പ്രസിഡന്റ്), എം പി ദീപേഷ് (സെക്രട്ടറി), വി വി റഷീദ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.