ഐ ഡി പി ഡബ്ല്യു എ കോഴിക്കോട് ജില്ലാ സമ്മേളനം കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഐ ഡി പി ഡബ്ല്യു എ (ഇന്റര്‍നെറ്റ് ഡിടിപി വര്‍ക്കേഴ്‌സ് അസോസിയേഷന്‍) കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 24 കോഴിക്കോട് കൈരളി തിയറ്റര്‍ കോംപ്ലക്‌സില്‍ നടന്നു.

എ. പി. അശോകന്‍ സ്വാഗതം പറഞ്ഞു. കനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ ബിജു അനത അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ എ പി അബൂബക്കര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഐ ഡി പി എ അംഗങ്ങള്‍ക്കുള്ള ലോണ്‍ വിതരണ ഉദ്ഘാടനം അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ. പി. റെജികുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് മജീദ് മൈ ബ്രദര്‍ മുഖ്യ പ്രഭാഷണം നടത്തി. അംഗത്വ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി റുയേഷ് കോഴിശ്ശേരി നിര്‍വഹിച്ചു. ശരത് നടുവണ്ണൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന നേതാക്കളായ ഉല്ലാസ് കുഞ്ഞമ്പു നായര്‍, ആഷ്ലി റാം , സുദര്‍ശന്‍ ആലുങ്കല്‍ ഹരിപ്രസാദ് മണ്ണാര്‍ക്കാട്, ദിനേശന്‍ മൂലക്കണ്ടം, രാജന്‍ പിണറായി, ഷീജ എടപ്പാള്‍, ഗോവിന്ദരാജ് പട്ടാമ്പി ജയന്‍ പി എസ്, ദീപ വയനാട് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കനക നന്ദി പ്രകാശനം നടത്തി.

പുതിയ ജില്ലാ ഭാരവാഹികളായി ബിജു അനത സെക്രട്ടറി, എ. പി. അശോകന്‍ പ്രസിഡണ്ട്, സുരേഷ് കനക ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!