വിശ്വകര്‍മ്മ പദ്ധതി അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ സൗജന്യ റജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് ബി.ജെ.പി

പേരാമ്പ്ര : സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതി അര്‍ഹരായ എല്ലാ ആളുകളിലേക്കും എത്തിക്കുന്നതിന് വേണ്ടി ബി.ജെ.പി പേരാമ്പ്ര വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സൗജന്യ റജിസ്‌ട്രേഷന്‍ ക്യാമ്പ് കല്ലോട് വെച്ച് സംഘടിപ്പിച്ചു.

ക്യാമ്പ് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു .പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.പി പ്രസൂണ്‍ അധ്യക്ഷത വഹിച്ചു. കെ.സി ജയകൃഷ്ണന്‍ , കെ.കെ ചന്ദ്രന്‍ , കെ.ടി സുരേഷ് , ചന്ദ്രന്‍ കരിമ്പന കണ്ടി എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!