നവകേരള യാത്ര നവകേരള കലാപ യാത്രയായി മാറി : കെ. പ്രവീണ്‍ കുമാര്‍

 

കൊയിലാണ്ടി: നവകേരള യാത്ര നവ കേരള കലാപ യാത്രയായി മാറിയെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഗുണ്ടകളെയും ഗണ്‍മാനേയും വെച്ച് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ് യു പ്രവര്‍ത്തകരെ ആക്രമിക്കുകയും അകമ്പടി വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന രീതിയിലണ് യാത്ര കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ടായി തന്‍ ഹീര്‍ കൊല്ലം ചാര്‍ജെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയ് ബോസ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പര്‍മാരായ മഠത്തില്‍ നാണു, പി. രത്‌നവല്ലി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹിന്‍, ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ വി.പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, കെ.വിജയന്‍ , ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ മുരളി തോറോത്ത്, കെ.ടി വിനോദന്‍ ,യൂത്ത് കോണ്‍ഗ്രസ്സ് ഭാരാവാഹികളായ വിശാല്‍ കല്ലാട്ട് , എം.കെ സായീഷ് , ജറില്‍ ബോസ്, കെ. ശീതള്‍ രാജ്, വി.ടി സുരേന്ദ്രന്‍ , മാടഞ്ചേരി സത്യനാഥന്‍, വി.കെ ശോഭന റംഷിദ് കാപ്പാട് എനനിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!