ഭാവന കൊളക്കാടിന്റെ രജത ജൂബിലി ആഘോഷമായ കൊളക്കാട് ഫെസ്റ്റിന് തുടക്കമായി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭാവന കൊളക്കാടിന്റെ രജത ജൂബിലി ആഘോഷമായ കൊളക്കാട് ഫെസ്റ്റ് ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ കക്ഷിഭേദമന്യെ ജനങ്ങള്‍ അണിനിരന്ന ഘോഷയാത്രക്ക് ശേഷം നടന്ന ഉദ്ഘാടന പരിപാടിയില്‍ സഞ്ജീവന്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. നാടക പ്രതിഭ മനോജ് നാരായണന്‍ മുഖ്യാതിഥിയായിരുന്നു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീത മുല്ലോളി, സി.ലതിക, ഭാരവാഹികളായ കെ.ഷിജു, മണികണ്ഠന്‍ മേലേടുത്ത്, സുരേഷ് കല്ലുംപുറത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെയും പ്രത്യേക ക്ഷണിതാക്കളുടെ കലാപരിപാടികളും ‘വയലും വീടും’ നാടകവും അരങ്ങേറി. ഞായറാഴ്ച 4 മണിക്ക് കുട്ടികളുടെ കലാപരിപാടികള്‍, 6 മണിക്ക് റസണന്‍സ് ചങ്ങരംകുളം അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ്, 8 മണിക്ക് ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന കിടിലം ജാനു തമാശ എന്നിവയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!