അഡ്വ. എന്‍.കെ. പരമേശ്വരന്റെ ഫോട്ടോ കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും ആറ് പതിറ്റാണ്ട് നിയമ രംഗത്തെ പ്രമുഖനായിരുന്ന അഡ്വക്കേറ്റ് എന്‍.കെ. പരമേശ്വരന്റെ ഫോട്ടോ കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു.
എല്ലാ അഭിഭാഷകര്‍ക്കും മാതൃകായാക്കാന്‍ പറ്റുന്ന വ്യക്തിത്യത്തമായിരുന്നു പരമേശ്വരന്‍ വക്കീലിന്റെത് എന്ന് ജസ്റ്റിസ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പോക്‌സോ ജില്ലാ ജഡ്ജ് സുഹൈബ് മുഖ്യഭാഷണം നടത്തി.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജതീഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സബ്ബ് ജഡ്ജ് വിശാഖ്. വി, മുന്‍സിഫ് രവീണ നാസ് , അഭിഭാഷകരായ സത്യന്‍ പി. തമ്പി , അഡ്വ വി സത്യന്‍, അഡ്വ.കെ.വിജയന്‍ , എ.ജി.പി.തോമസ് ,പരമേശ്വരന്‍ വക്കീലിന്റെ മകള്‍ ലേഖ പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.പ്രഭാകരന്‍, അഡ്വ ജിഷ, അഭിഭാഷകര്‍, ക്ലാര്‍ക്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.