കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ പി സി സി നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
ബ്ലോക്ക് പ്രസിഡണ്ട് മുരളി തൊറോത്ത്, കെ.പി സി സി മെമ്പര്‍ മഠത്തില്‍ നാണു, രാജേഷ് കീരിയൂര്‍, വി.പി ഭാസ്‌കരന്‍ , പി. ബാലകൃഷ്ണന്‍ തന്‍ഹീര്‍ കൊല്ലം, പപ്പന്‍ മൂടാടി , കെ. പി വിനോദ് കുമാര്‍ സി.കെ അരുണ്‍, വി പി പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.