കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ദാസന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജില്ലാ സെക്രട്ടറി ടി.എം സുരേഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാര്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു.
ഉദ്യോഗസ്ഥര്‍ ഭാഗത്ത് നിന്ന് തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിക്കുക, ബോണ്ട് സംവിധാനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശക്തമായ സമരത്തിലേക്ക് പോകാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ശൈലേഷ്, വൈസ് പ്രസിഡണ്ട് ഷൈജു, സിഐടിയു ഏരിയ കമ്മിറ്റിയംഗം ലെജിഷ എ പി തുടങ്ങിയവര്‍ പങ്കെടുത്തു.