മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ നടപടി വേണം കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

 

കൊയിലാണ്ടി: സമൂഹത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍
എ സജീവന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയും സത്യസന്ധതയും മാധ്യമ പ്രവര്‍ത്തകര്‍ മുഖമുദ്രയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് നാദാപുരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത് നിഹാര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം മൂഴിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ ആനന്ദന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.

കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, നഗരസഭ കൗണ്‍സിലര്‍ കെ എം നജീബ്, ബിജു കക്കയം, പി കെ രാധാകൃഷ്ണന്‍, സി.കെ ബാലകൃഷ്ണന്‍ പേരാമ്പ്ര, വത്സരാജ് മണലാട്ട്, രാജന്‍ വര്‍ക്കി,ജില്ലാ ഭാരവാഹികളായ ദാമോദരന്‍ താമരശ്ശേരി, ഷൗക്കത്ത് അത്തോളി, കരുണന്‍ വൈകുണ്ഡം, ജില്ലാ ട്രഷറര്‍ സുനില്‍ കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!