മേപ്പയ്യൂര്‍ സൗത്ത് സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ സൗത്ത് സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. സുരക്ഷ സോണല്‍ കമ്മറ്റി ചെയര്‍മാനും , സിപിഐഎം പേരാമ്പ്ര എരിയാ സെക്രട്ടറിയുമായ എം കുഞ്ഞമ്മദ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉത്ഘാടനം ചെയ്തു.
നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ , സി വി ഇസ്മയില്‍ , സി ടി അബ്ദുള്‍ഗഫൂര്‍ , തയാട്ട് ഷാജഹാന്‍, എന്‍ പി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ എ സി അനൂപ് സ്വാഗതവും സുരക്ഷ കണ്‍വീനര്‍ എന്‍ രാമദാസ് നന്ദിയും പറഞ്ഞു.