സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഉജ്ജ്വല തുടക്കം



സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. 11-ാമത് എഡിഷന് കലാ-കരകൗശല മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. പയ്യോളി നഗരസഭാ ചെയര്മാന് വി കെ അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും നബാര്‍ഡ് പവലിയന് നബാര്‍ഡ് ഡിഡിഎം മുഹമ്മദ് റിയാസും പൈതൃകം പവലിയന് ഐ.സി.സി.എന്‍ സെക്രട്ടറി ജനറല്‍ ഡോ. വി ജയരാജനും ഉദ്ഘാടനം ചെയ്തു.
അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം യു.എല്‍.സി.സി മാനേജിംഗ് ഡയറക്ടര്‍ ഷാജു എസ് നിര്‍വഹിച്ചു. സ്വാഗത നൃത്തത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പയ്യോളി നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് അഷ്റഫ്, ഡിസിഎച്ച്- എംഎസ്ഇസി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ സജി പ്രഭാകരന്, വയനാട് ടൂറിസം ഓര്ഗനൈസേഷന് പ്രസിഡന്റ് കെ ആര് വാഞ്ചീശ്വരന്‍, സര്‍ഗാലയ ആര്‍ട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി പി ഭാസ്ക്കരന്‍, ജനറല്‍ മാനേജര്‍ ടി കെ രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. .








