നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകമാണന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍



കൊയിലാണ്ടി: നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകമാണന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍. പ്രതിപക്ഷ എം പിമാരെ സസ്‌പെന്റ് ചെയ്ത നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു പ്രതിഞ്ജ ചൊല്ലി കൊടുത്തു. കെ.രാമചന്ദ്രന്‍ , പി. രത്‌നവല്ലി, രാജേഷ് കീഴരിയൂര്‍, വി.പി ഭാസ്‌കരന്‍ , കെ.വിജയന്‍ , സന്തോഷ് തിക്കോടി, കെ.ടി വിനോദന്‍ , വി.ടി സുരേന്ദ്രന്‍ ,കെ.പി രാമചന്ദ്രന്‍, വൈഷാല്‍ കല്ലാട്ട് , കെ. ശീതല്‍ രാജ്, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.








