ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പകല്‍കൊള്ള അവസാനിപ്പിക്കണം: അഡ്വ: ഐ മൂസ്സ



മേപ്പയൂര്‍: സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത രീതിയില്‍ ഒരു നിയന്ത്രണവുമില്ലാതെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന ഇലട്രിസിറ്റി ബോര്‍ഡിന്റെ നടപടി പകല്‍ കൊള്ളയാണെന്ന് കെ.പി.സി മെമ്പര്‍ അഡ്വ: ഐ മൂസ.
മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമര പരമ്പരയുടെ ഭാഗമായി നടന്ന മേപ്പയൂര്‍ കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധാഗ്നി എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഢലം വൈസ് പ്രസിഡന്റ് എടയിലാട്ട് ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്, ഇ.കെ മുഹമ്മദ് ബഷീര്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, എം.വി ചന്ദ്രന്, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.കെ സുരേന്ദ്രന്, സുരേഷ് മൂനൊടിയില് എന്നിവര്‍ സംസാരിച്ചു.








