മൂടാടിയില്‍ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ആഴ്ച്ച ചന്തക്ക് തുടക്കമായി



മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഴ്ച്ച ചന്തക്ക് രണ്ടാം വാര്‍ഡില്‍ തുടക്കമായി. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ക്ലസ്റ്ററുകള്‍ ഉല്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളാണ് ആഴ്ച്ച ചന്തയിലൂടെ വിപണനം നടത്തുന്നത്.
ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാകുന്നു. കൂടാതെ പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ജൈവ പച്ചക്കറികള്‍ ന്യായമായ വിലക്ക് ലഭിക്കുകയും ചെയ്യുന്നു.
രണ്ടാം വാര്‍ഡിലെ ജവാന്‍ ഗ്രൂപ്പിന്റെ കൃഷിയിടത്തില്‍ നിന്ന് വിളവെടുത്ത പച്ചക്കറികള്‍ വിപണനം നടത്തി കൊണ്ട് ഈ വര്‍ഷത്തെ ആഴ്ച്ച ചന്ത വാര്‍ഡ് മെമ്പര്‍ ഏ.വി. ഉസ്‌ന ഉദ്ഘാടനം ചെയ്തു.
ചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. ജവാന്‍ ഗ്രൂപ്പ് കണ്‍വിനര്‍ സത്യന്‍ ആമ്പിച്ചിക്കാട്ടില്‍, കോമള , ഉണ്ണികൃഷ്ണന്‍, നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.








