അധ്യാപകര്‍ സമര പാതയില്‍ എന്ന് കെപിഎസ്ടിഎ റവന്യൂ ജില്ലാ ജോ : സെകട്ടറി ഷര്‍മിള
കൊയിലാണ്ടി: സര്‍ക്കാരിന്റെ പിടിപ്പ് കേട് മൂലം അധ്യാപകര്‍ സമര രംഗത്തേക്ക് ഇറങ്ങുന്ന കാലമാണ് ഇപ്പോഴുള്ളതെന്ന് കെപിഎസ്ടിഎ റവന്യൂ ജില്ലാ ജോ : സെകട്ടറി ഷര്‍മിള. തിരുവങ്ങൂര്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ജനുവരിയില്‍ നടക്കുന്ന പണിമുടക്ക് സമര പരിപാടികളെക്കുറിച്ച് സംസ്ഥാന സമിതി അംഗങ്ങളായ എം മണി, പി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ വിശദീകരണം നടത്തി.
ചടങ്ങില്‍ ജി ദില്‍ജിത്ത്, പി സാജു , എ. വിജയകുമാര്‍ , സി രേഖ, കെ.പി ബിജേഷ്, കെ.എസ് നിഷാന്ത് എന്നിവര്‍ സംസാരിച്ചു.
ബ്രാഞ്ചിലെ പുതിയ ഭാരവാഹികളായ് സുജയ്കൃഷ്ണ (പ്രസിഡണ്ട് ),സാജിദ (സെക്രട്ടറി ), ദില്‍ജിത്ത് (ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.