ക്രിമിനൽ നിയമഭേദഗതി ബിൽ പിൻവലിക്കുക; ലോയേഴ്സ് യൂനിയൻ .



പാർലമെന്റിൽ അവതരിപ്പിച്ച അഭിഭാഷക വിരുദ്ധവും ജനവിരുദ്ധവുമായ ക്രിമിനൽ നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക കരിദിനവും അഭിഭാഷകരുടെ ധർണ്ണയും സംഘടിപ്പിച്ചു . കൊയിലാണ്ടി കോടതി പരിസരത്ത് നടന്ന അഭിഭാഷക ധർണ്ണ യൂനിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു .
യൂണിറ്റ് പ്രസിഡണ്ട് പ്രവീൺ ഓട്ടൂർ അധ്യക്ഷനായി .ജില്ലാ ജോ. സെക്രട്ടറി .പി പ്രശാന്ത് . സുനിൽ മോഹൻ . ടി കെ രാധാകൃഷ്ണൻ . ബാർ അസോസിയേഷൻ പ്രസിഡണ്ട് . സി എസ് ജതീഷ് ബാബു. കെ കെ ലക്ഷ്മി ഭായി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി. ജതിൻ സ്വാഗതവും ബിനോയ് ദാസ് നന്ദിയും പറഞ്ഞു










