എൽ.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിനുമുന്നിൽ ധർണ്ണ സമരം



എൽ.ഐ.സി. ഏജന്റ്മാരെ ദ്രോഹിക്കുന്ന മാനേജ്മെൻറിന്റെയും ഐ.ആർ.ഡി.എ യുടെയും നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ എൽ.ഐ.സി ഏജൻസ്ഫെഡറേഷന്റെ ദേശീയ കമ്മറ്റിയുടെ ആഹ്വാനപ്രകാരം എൽ.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിനുമുന്നിൽ ധർണ്ണ സമരം നടത്തി
സമരം സീനിയർ ഏജൻറ് കെ. ചിന്നൻ നായർ ഉദ്ഘാടനം ചെയതു. ജി.രാജേഷ് ബാബു , കെ.കെ. വത്സരാജ് , സി.പി. അജിത, എ.പി.നാരായണൻ , ഒ ശശി, എം.കെ. ത്യാഗരാജ്, പി.പി. പ്രേമ, സി.എം. പ്രമീള, കെ.വിമല എന്നിവർ സംസാരിച്ചു.










