മാറോളിച്ചകണ്ടി വിളക്കിനോടനുബന്ധിച്ച് മുടികൊണ്ടാന്‍ രമേശിന്റെ വീണ കച്ചേരിയും



കൊയിലാണ്ടി: മാറോളിച്ചകണ്ടി വിളക്കിനോടനുബന്ധിച്ച് ഇന്ത്യയിലെ അതിപ്രശസ്തനായ വീണ വിധ്വാന്‍ മുടികൊണ്ടാന്‍ രമേശിന്റെ വീണ കച്ചേരി നടക്കും. കഴിഞ്ഞ 4 പതിറ്റാണ്ടുകളായി ഇന്ത്യയിലും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചു വരുന്ന ആളാണ് ഇദ്ദേഹം.
ശൃംഗേരി ശാരദാ പീഠം, കാഞ്ചി കാമകോടി പീഠം എന്നീ വിശ്വവിഖ്യാതമായ സന്നിധിയിലെ ആസ്ഥാന വിദ്ധ്വാനാണ് മുടികൊണ്ടാന്‍ രമേശ്. ആകാശവാണിയിലെ ഫസ്റ്റ് ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്.
തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. കൊങ്ങന്നൂര്‍ ക്ഷേത്രാങ്കണത്തില്‍ പോപ്പുലര്‍ ആയ കീര്‍ത്തനങ്ങള്‍ വീണയിലൂടെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.








