തുവ്വക്കോട് ശിശുമന്ദിരം നടുക്കണ്ടി നടപ്പാത സഞ്ചാരയോഗ്യമായി
ചേമഞ്ചേരി: തുവ്വക്കോട് ശിശുമന്ദിരം നടുക്കണ്ടി നടപ്പാത ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഈ നടപ്പാത 5 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് സഞ്ചാരയോഗ്യമാക്കിയത്.
4ാം വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, ഗ്രാമപഞ്ചായത്ത് അംഗം പി.ശിവദാസന്‍, എന്‍.കെ ഷിജു, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.