കൊയിലാണ്ടി തണ്ണിംമുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സസവം കൊടിയേറി

 

കൊയിലാണ്ടി: തണ്ണിംമുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോല്‍സവം കൊടിയേറി. തന്ത്രി പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. 21 ന് രാവിലെയും, വൈകീട്ടും ശീവേലി, രാത്രി .7 മണി ആദ്ധ്യാത്മിക പ്രഭാഷണം മിനി കമ്മ ട്ടേരി, രാത്രി 8 മണി ദേവീ ഗാനവും നൃത്തവും, 22 ന് രാവിലെയും, വൈകീട്ടും ശീവേലി, 23 ന്.രാവിലെയും, വൈകീട്ടും ശീവേലി, 24 ന് രാവിലെയും, വൈകീട്ടും ശീവേലി, 25 ന് ചെറിയ വിളക്ക് രാത്രി 7 മണി മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് ഇരട്ട തായമ്പക, രാത്രി 10 മണികുട്ടികളുടെ നൃത്തനൃത്യങ്ങള്‍, 26 ന് വലിയ വിളക്ക്, രാത്രി – 7 -30 ന് കലാമണ്ഡലം ശിവദാസന്‍മാരാര്‍, സരുണ്‍ മാധവ് പിഷാരികാവിന്റ ഇരട്ട തായമ്പക, സ്‌കോളര്‍ഷിപ്പ് വിതരണം, രാത്രി 9 മണി യുവ കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള. രാത്രി 2 മണിനാന്തകം എഴുന്നള്ളിപ്പ്. ഡിസം. 27-വൈകുന്നേരം 7-30 ന്നാന്തകം എഴുന്നള്ളിപ്പ് താലപ്പൊലി. ക്ഷേത്ര വാദ്യകലാ ഗുരുനാഥന്‍ കലാമണ്ഡലം ശിവദാസന്‍മാരാരുടെ നേതൃത്വത്തില്‍ എഴുന്നള്ളിപ്പ്. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!