ദേശസാത്കൃത ബാങ്കുകള്‍ കേന്ദ്ര വിഷ്‌കൃത പദ്ധതികള്‍ അട്ടിമറിക്കുന്നു. ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധധര്‍ണ നടത്തി

കൊയിലാണ്ടി: ദേശസാത്കൃത ബാങ്കുകൾ കേന്ദ്ര വിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, മുദ്രായോജന പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി കാനറാ ബാങ്കിന് ( പഴയ സിണ്ടിക്കേറ്റ് ബാങ്ക്) മുമ്പിൽ പ്രതിഷേധധർണ നടത്തി.

ബി. ജെ. പി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് ധർണ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ ജയ്കിഷ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ വി. കെ. ജയൻ, കൗൺസിലർ കെ. കെ. വൈശാഖ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. വി.  സുരേഷ്, അഡ്വ. എ. വി. നിധിൻ എന്നിവർ സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. വി. സത്യൻ, ഒ. മാധവൻ, ടി. പി. പ്രീജിത്ത്,  രവിവല്ലത്ത്, കൗൺസിലർ വി. കെ. സുധാകരൻ, രാജീവൻ ഏഴുകുടിക്കൽ , എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!