കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി സധൈര്യം – പ്രതിഷേധ സംഗമം നടത്തി
കീഴരിയൂര്‍: വാളയാറിലെ ആറുവയസ്സുകാരിയെ ക്രൂരമായി പീഢിപ്പിച്ച് കൊല ചെയ്ത പ്രതിയെ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനിന്ന സംസ്ഥാന ഭരണകൂടത്തിനെതിരെയും സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെയും കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി സധൈര്യം – പ്രതിഷേധ സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. പി സുലോചന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന് മാസ്റ്റര്‍, സ്വപ്ന തേമ്പൊയില്‍, കെ. വി. രജിത, സവിത നിരത്തിന്റെ മീത്തല്‍, കെ. ജലജ ടീച്ചര്‍ , പി. ഉഷ എന്നിവര്‍ സംസാരിച്ചു.