ഗവര്‍ണ്ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ചെങ്ങോട്ട്കാവില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി



കൊയിലാണ്ടി: എസ്എഫ്‌ഐ യുടെ ഭീഷണികള്‍ കൂസാതെ കോഴിക്കോടിന്റെ മനം കവര്‍ന്ന് നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്ത് മടങ്ങിയ കേരള ഗവര്‍ണ്ണര്‍ ആരിഫ്ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ചെങ്ങോട്ട്കാവില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി സുരേഷ്, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍, ചെങ്ങോട്ട്കാവ് പഞ്ചായത്ത് ജന സെക്രട്ടറി അഭിലാഷ് പോത്തല, വൈസ് പ്രസിഡണ്ട്മാരായ മാധവന്‍ ബോധി, ദേവദാസ് , പ്രശോഭ് , ജിതേഷ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി.








