കോഴിക്കോട് മിഠായിത്തെരുവിലും മാനാഞ്ചിറയിലും കൈവീശി നടന്ന് കേരള ഗവര്‍ണര്‍.

കോഴിക്കോട് മിഠായിത്തെരുവിലും മാനാഞ്ചിറയിലും കൈവീശി നടന്ന് കേരള ഗവര്‍ണര്‍. കോഴിക്കോടന്‍ ഹല്‍വയുടെ മധുരം നുണഞ്ഞും കുഞ്ഞുങ്ങളെ ഒക്കത്തെടുത്തും കടകളില്‍ കയറി കുശലം പറഞ്ഞും താരമായി ഗവര്‍ണര്‍. തനിക്ക് ജനങ്ങളുടെ സുരക്ഷയുണ്ടെന്നും അവരുടെ സ്‌നേഹവലയത്തിലാണ് താനെന്നും  കേരളത്തില്‍ ഇന്നുവരെ മറ്റൊരു ഗവര്‍ണര്‍ക്കും ചെയ്യാനാവാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്.

പോലീസിന്റെ സുരക്ഷാ വലയം തനിക്ക് വേണ്ടെന്ന് ഡിജിപിയെ അറിയിച്ച ശേഷമായിരുന്നു കോഴിക്കോട്ടെ തെരുവുകളിലേക്ക് ഗവര്‍ണര്‍ ഇറങ്ങിയത്. കോഴിക്കോട് മിഠായിത്തെരുവില്‍ ആയിരക്കണക്കിന് കടകളുണ്ട്. സദാസമയവും വമ്പന്‍ ജനക്കൂട്ടമായിരിക്കും മിഠായിത്തെരുവില്‍. ഇവിടേക്കാണ് യാതൊരു പ്രത്യേക സുരക്ഷയുമില്ലാതെ ഗവര്‍ണര്‍ ഇറങ്ങിയത്. പോലീസിന് ഇക്കാര്യം മുന്‍കൂട്ടി അറിയില്ലായിരുന്നു. അതിനാല്‍ ഗവര്‍ണറുടെ യാത്രാമാര്‍ഗം അറിയാതെ പോലീസ് കുഴങ്ങി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരേ ഇന്നലെ രാത്രിയിലടക്കം എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിലേക്ക് ഇറങ്ങിയത്. കോഴിക്കോട് നഗരത്തില്‍ തന്നെ കണ്ട് അമ്പരന്നു നിന്നവരെയെല്ലാം അടുത്തേക്ക് വിളിച്ച് കൈ കൊടുക്കുകയും സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചു ഗവര്‍ണര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!