കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഢിപ്പിച്ച് കൊല ചെയ്ത പ്രതിയ്ക്ക് കോടതിയില്‍ രക്ഷപ്പെടാനവസരം നല്‍കിയ പോലീസിന്റെയും പ്രോസിക്യൂഷന്റേയും സര്‍ക്കാറിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയതു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലന്‍ നായര്‍ , ടി.കെ ഗോപാലന്‍, എം എം രമേശന്‍, പി.കെ.ഗോവിന്ദന്‍, കെ.എം വേലായുധന്‍, ഷിനില്‍ ടി.കെ, ശശി കല്ലട, പി.എം അശോകന്‍ എന്നിവര്‍ സംസാരിച്ചു.