വര്‍ണ്ണം 2023 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം

കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ കൊയിലാണ്ടി റിജിയന്‍ നടത്തിയ വര്‍ണ്ണം 2023 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം കൊയിലാണ്ടി കൊല്ലം ഗായത്രി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.

ചടങ്ങില്‍ പ്രസിഡന്റ് സീനിയര്‍ സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. നാഷനല്‍ പ്രസിഡന്റ് സിഎസ്എല്‍. വര്‍ഗ്ഗീസ് വൈദ്യന്‍ മുഖ്യാതിഥിയായി. വിദ്യാര്‍ത്ഥികളുടെ ഭാവി എങ്ങിനെ സുരക്ഷിതമാക്കാം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് വിതരണവും, തിരെഞ്ഞെടുക്കപ്പെട്ട നാല് വ്യക്തികള്‍ക്കുള്ള വീല്‍ ചെയര്‍ വിതരണവും ചടങ്ങില്‍ നാഷനല്‍ പ്രസിഡന്റ് നിര്‍വ്വഹിച്ചു.

നാഷനല്‍ സെക്രട്ടറി ജനറല്‍ ജോസ് കണ്ടോത്ത്, അഡ്വക്കറ്റ് ജതീഷ് ബാബു, മനോജ് വൈജയന്തം, ചന്ദ്രന്‍ പത്മരാഗം, മുരളി മോഹന്‍ സാന്ദ്രം, രാഖി ലാലു എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!