കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം 89 ബൂത്ത് കോണ്‍ഗ്രസ്സ് കന്മറ്റി കുടുംബ സംഗമം നടത്തി



കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം 89 ബൂത്ത് കോണ്‍ഗ്രസ്സ് കന്മറ്റി കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിലൂടെ മുഖ്യമന്ത്രി സംസ്ഥാന തുടനീളം ഗുണ്ടാ വിളയാട്ടത്തിനു നേതത്വം നല്‍കുകയാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡി. സി. സി. ജനറല്‍ സെക്രട്ടറ നിജേഷ് അരവിന്ദ് മുഖ്യ പ്രഭാക്ഷണം നടത്തി, ബൂത്ത് പ്രസിഡണ്ട് പി. ടി. ഉമേഷ് അധ്യക്ഷത വഹിച്ചു. മുരളി തോറോത്ത്, വി. ടി. സുരേന്ദ്രന്‍ , നടേരി ഭാസ്‌ക്കരന്‍, രജീഷ് വെങ്ങളത്ത് കണ്ടി, സി. പി. മോഹനന്‍, അരീക്കല്‍ ഷീബ, സുനില്‍കുമാര്‍ വിയ്യൂര്‍, എന്‍. ദാസന്‍, തന്‍ ഹീര്‍ കൊല്ലം, ഷഹനാസ്, പി. കെ. പുരുഷോത്തമന്‍, ഗീത ടീച്ചര്‍, ഒ. കെ. ബാലന്‍, ശ്രീജിത്ത് വിയ്യൂര്‍, പുളിക്കൂല്‍ രാജന്‍, ജയശ്രീ അടിയാട്ടില്‍, ദിനേശന്‍ തച്ചോത്ത്, എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ ബൂത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആദരിച്ചു.










