ഓള്‍ കേരള ഫിഷ്മര്‍ച്ചന്റ് കമ്മിഷന്‍ ഏജന്‍സി കോഴിക്കോട് ജില്ല കമ്മിറ്റി കണ്‍വെന്‍ഷന്‍

 

കൊയിലാണ്ടി: ഓള്‍ കേരള ഫിഷ്മര്‍ച്ചന്റ് കമ്മിഷന്‍ ഏജന്‍സി കോഴിക്കോട് ജില്ല കമ്മിറ്റി കണ്‍വെന്‍ഷന്‍ കൊയിലാണ്ടി ചെറിയമങ്ങാട് ശ്രീ ദുര്‍ഗ കല്യാണമാണ്ഡപത്തില്‍ വെച്ച് നടന്നു.

അന്തരിച്ച എംഎച്ച്ആര്‍ മുസ്തഫയുടെ കുടുംബത്തിനുള്ള ട്രസ്റ്റിന്റെ ധനസഹായം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല നിര്‍വഹിച്ചു കൊണ്ട് പരിപാടി ഉദ്ഘടനം ചെയ്തു. ട്രസ്റ്റ് അംഗങ്ങള്‍ക്കുള്ള കാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ് സി.എം ഷാഫി നിര്‍വഹിച്ചു.

വി വി. അനില്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്യാം, ബഷീര്‍, വൈശാഖ് കെ കെ, കെ.പി മണി എന്നിവര്‍ സംസാരിച്ചു. കച്ചവടക്കാരോട് ഫുഡ്സേഫ്റ്റി ഓഫീസര്‍മാര്‍ കാണിക്കുന്ന വഞ്ചന അവസാനിപ്പിച്ചു നീതി പുലര്‍ത്തണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!