കീഴരിയൂര്‍ ചാത്തന്‍ പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്ര കവാടം സമര്‍പ്പണം നടത്തി
കീഴരിയൂരിലെ പ്രസിദ്ധമായ ചാത്തന്‍ പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്ര കവാടം സമര്‍പ്പണം മേല്‍ശാന്തി എളമ്പിലാട്ട് ഇല്ലം ചന്ദ്രന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.
ക്ഷേത്ര സമിതി പ്രസിഡന്റ് എടക്കുളം കണ്ടി ദാസന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാറോളി ഉണ്ണി, രാജന്‍ പൊടിയാടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.