കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

 

 

കോഴിക്കോട്: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയി എം കെ അഷ്റഫ് നാദാപുരം, ജനറല്‍ സെക്രട്ടറി യായി രഞ്ജിത് നിഹാര കൊയിലാണ്ടി ട്രഷററായി സുനില്‍ കോഴിക്കോട് എന്നിവരെ തെരഞ്ഞെടുത്തു.

കെ കെ ശ്രീജിത്ത്, ആനന്ദന്‍ കൊയിലാണ്ടി, ദാമോദരന്‍ താമരശേരി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഷൗക്കത്ത് അത്തോളി, കരുണന്‍ വൈകുണ്ടം എന്നിവര്‍ ജോ. സെക്രട്ടറിമാരുമാണ്.

ബാലുശ്ശേരി പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ബിജു കക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!