കൊയിലാണ്ടി സിവില്‍ സപ്ലെസ് ഡിപ്പോക്ക് മുന്‍പില്‍ ധര്‍ണ്ണയുമായി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി



കൊയിലാണ്ടി: സപ്ലെക്കോ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി സിവില്‍ കൊയിലാണ്ടി സപ്ലെസ് ഡിപ്പോക്ക് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
മാവേലി സ്റ്റോറിലെ സബ്സിഡി നിരക്കിലുളള നിത്യോപയോഗ സാധനങ്ങളുടെ വിതരണം പുനസ്ഥാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് അധ്യക്ഷത വഹിച്ചു.
കെ പി സി സി മെമ്പര്‍മാരായ മഠത്തില്‍ നാണു, പി രത്നവല്ലി, ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, വി. ടി. സുരേന്ദ്രന്‍, കെ. വി ശോഭന, ഇ. എം ശ്രീനിവാസന്‍, മനോജ് പയറ്റുവളപ്പില്‍ , യു. കെ രാജന്‍, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.








