ചെങ്ങോട്ട്കാവ് കുടുംബാര്യോഗ്യ കേന്ദ്രത്തിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ച് ബിജെപി

കൊയിലാണ്ടി: ഭാരതീയ ജനത പാര്‍ട്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

ആരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരം 6മണി വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, ലാബ് ടെക്‌നിഷന്‍ അടക്കം ആവശ്യമായ സ്റ്റാഫിനെ ഉടന്‍ നിയമിക്കുക, ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുക, ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണ്ണ ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്. ആര്‍. ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ട് കാവ് പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടാണ് ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. ബി. ജെ. പി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍ ബോധി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി അഭിലാഷ് പോത്തല, ഒ. ബി. സി. മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍ പി. പി , ജിതേഷ് ബേബി എന്നിവര്‍ സംസാരിച്ചു. രജീഷ് കൊണ്ടോത്ത്, ശശി തെക്കേടത്ത്, നളിനാക്ഷന്‍, അരുണ്‍ മേലൂര്‍, രഞ്ജിത്ത് കെ. ടി. കെ എന്നിവര്‍ ധര്‍ണയ്ക്കു നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!