സനാതന ധര്‍മ സെമിനാറും വേദവിദ്യാ കലണ്ടര്‍ വണ്ടി സ്വീകരണവും കൊയിലാണ്ടിയില്‍ നടന്നു
കൊയിലാണ്ടി: പ്രമുഖ വേദ പണ്ഡിതനായ ആചാര്യശ്രീ രാജേഷ് വിഭാവനം ചെയ്ത സനാതന ധര്‍മ സെമിനാറും വേദവിദ്യാ കലണ്ടര്‍ വണ്ടി സ്വീകരണവും കലണ്ടര്‍ പ്രകാശനവും കൊയിലാണ്ടി പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടന്നു.
പി.വി.ബിജു നിബാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പത്മിനി ശ്രീപത്മം അധ്യക്ഷത വഹിച്ചു. വി.ഷിബി കൃഷ്ണന്‍ വൈദിക് സെമിനാറില്‍ വിഷയാവതരണം നിര്‍വ്വഹിച്ചു. ശിവദാസന്‍ കേളോത്ത്, സീമ സതീശന്‍, എസ്.എന്‍.ശ്രീലക്ഷ്മി എം.കെ.ആനന്ദന്‍, എന്നിവര്‍ സംസാരിച്ചു.